എല്ലായിടത്തും നമ്മുടെ കൈയ്യെത്തണമെന്ന് കൊതിക്കുന്ന ഒത്തിരി പേരുണ്ട്. ഞാൻ ചെയ്താലേ അത് ശരിയാവൂയെന്ന് വീമ്പിളക്കുന്നവർ, കുട്ടികളത് ചെയ്താൽ ശരിയാവില്ലെന്ന് പറഞ്ഞ് അവരെ മാറ്റി നിർത്തി കൊക്കൂണിന്നകത്താക്കി സംരക്ഷിക്കുന്നവർ. ജോലികളൊന്നും വീതം വെച്ച് കൊടുക്കാത്തവർ. തൻ്റെ ഭർത്താവ് തന്നെ സഹായിച്ചാൽ, ആൺകുട്ടികൾ അടുക്കളപ്പണി ചെയ്താൽ സമൂഹമെന്ത് കരുതുമെന്ന് വേവലാതിപ്പെടുന്നവർ. ഞങ്ങൾ ചെയ്താലത് നീ ചെയ്യുന്നത്ര ഭംഗിയാവില്ലെന്ന് പറഞ്ഞ് അവളെ സുഖിപ്പിക്കുന്ന ചില കൂട്ടാളികളും! അമ്മ പോരാളിയെന്ന് പറയുമ്പോൾ രോമാഞ്ചം കൊള്ളുന്നവരൊന്നും, നമ്മുടെ ശരീരം എപ്പോഴെങ്കിലും പണിമുടക്കുമ്പോൾ, കാര്യങ്ങൾ നേരാംവണ്ണം…
Category: family
സുഗന്ധം പൊഴിക്കുന്ന ഓർമ്മകൾ
ഈ കൊച്ചു ജീവിതത്തിൽ വിവിധ തരം ഗന്ധങ്ങളിലൂടെ കടന്നുപോവുന്നവരാണ് നമ്മൾ. സുഗന്ധങ്ങളും ദുർഗന്ധങ്ങളും നമ്മെ പല ഓർമ്മകളിലേക്കും എടുത്തെറിയും. പരിചിതമായ മണങ്ങൾ, വിസ്മൃതിയിലാണ്ട പലരേയും ഓർമ്മകളുടെ വെള്ളിവെളിച്ചത്തിലേക്ക് നീക്കി നിർത്തും. കൊറോണക്കാലത്തെ ഗന്ധമില്ലാത്ത നാളുകളിൽ അനുഭവിച്ച വേദന വാക്കുകളാൽ വിവരിക്കാനാവില്ല. രുചികരമായ പല വിഭവങ്ങൾക്കും ഗന്ധമില്ലാത്തതിനാൽ കഴിക്കാനേ തോന്നിയില്ല. പ്രിയപ്പെട്ടവൻ്റെ ഗന്ധം പോലും ആസ്വദിക്കാനാവാതെ! അന്നാണ് ഗന്ധങ്ങളെക്കുറിച്ച് ഇത്രമേൽ ആഴത്തിൽ ചിന്തിച്ചത്. കുട്ടിക്കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിൽ ഓടിയെത്തുന്ന മണം വടക്കിനിയുടെ പിൻഭാഗത്ത് വലിയ ചെമ്പിൽ ഉമ്മ…
നിങ്ങള്‍ അവളെ സ്‌നേഹിക്കുന്നുണ്ടോ?
ചരിത്രത്തില്‍ പ്രണയത്തെ കുറിച്ച ആദ്യ കഥയാണിത്. അതില്‍ പറയുന്നതിങ്ങനെയാണ്. മലക്കുകള്‍ ആദമിനോട് ചോദിച്ചു : നീ അവളെ ഇഷ്ടപ്പെടുന്നുണ്ടോ? അദ്ദേഹം പറഞ്ഞു : അതെ. പിന്നീട് അവര്‍ ഹവ്വയോട് അതേ ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു : ഇല്ല എന്ന്. എന്നാല്‍ അവരുടെ ഉള്ളില്‍ ആദമിന്റെ ഉള്ളിലുണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടി സ്‌നേഹമുണ്ടായിരുന്നു. അവരെ ഭൂമിയിലേക്ക് ഇറക്കിയതിന് ശേഷമുള്ള കാര്യത്തെ കുറിച്ച് ഐതിഹ്യങ്ങള്‍ പറയുന്നത് രസകരമാണ്. ഭൂമിയിലെത്തിയത് മുതല്‍ ആദം പകല്‍ മുഴുവന്‍ ഹവ്വയെ തേടി നടക്കുകയാണ്. രാത്രി…
കുടുംബബന്ധം ഊഷ്മളമാക്കാനുള്ള മാര്‍ഗങ്ങള്‍
ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു : എങ്ങനെയാണ് ഞാന്‍ കുടുംബ ബന്ധം കാത്തുസൂക്ഷിക്കേണ്ടത്? റമദാനിലും രണ്ട് പെരുന്നാള്‍ ദിനങ്ങളിലും കുടുംബാംഗങ്ങള്‍ക്ക് ആശംസ അറിയിച്ചാല്‍ മാത്രം മതിയോ?ഞാന്‍ പറഞ്ഞു : ആശംസ അറിയിക്കല്‍ കുടുംബ ബന്ധം ചേര്‍ക്കലിന്റെ ഭാഗം തന്നെയാണെങ്കിലും അത് മാത്രം പോരാ. കുടുംബം ബന്ധം നിലനിര്‍ത്താന്‍ വേറെയും നിരവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും. കുടുംബാംഗങ്ങളെയും കുടുംബ വീടുകളും ഇടക്കിടക്ക് സന്ദര്‍ശിക്കുക. പരസ്പരം സന്ദര്‍ശനം നടത്തുന്ന മുസ്‌ലിംകളെ അല്ലാഹു സ്‌നേഹിക്കുമെന്നതില്‍ സംശയമില്ല. ബന്ധുക്കളെ സഹായിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍…
നിങ്ങള്‍ ഇണയോട് നന്ദി പറയാറുണ്ടോ?
മനുഷ്യസമൂഹത്തിലെ ഇടപഴകലുകളില്‍ പരിചിതമായ സവിശേഷതയാണ് നന്ദി പ്രകാശിപ്പിക്കല്‍. നിങ്ങള്‍ക്കൊരാള്‍ നന്മ ചെയ്താല്‍ അയാള്‍ നന്ദിക്കര്‍ഹനാണ്. സല്‍കര്‍മങ്ങളും നല്ല പ്രവര്‍ത്തികളും ചെയ്യുന്നവര്‍ പ്രശംസിക്കപ്പെടേണ്ടതുണ്ട്. ചൊവ്വായ മനസിനെയും ശുദ്ധമായ മനുഷ്യപ്രകൃതിയുടെയും ഭാഗമാണത.് നന്ദി കാണിക്കുന്ന അടിമകളെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. ‘നിങ്ങള്‍ നന്ദികാണിക്കുന്നുവെങ്കില്‍, അതാണവന്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്നത്.’ (അസ്സുമര്‍ : 7) പ്രവാചക ശ്രേഷ്ഠരുടെ ഉന്നത ഗുണമായി അല്ലാഹു എടുത്ത് പറഞ്ഞത് നന്ദികാണിക്കുക എന്നതാണ്. പ്രവാചകന്‍ നൂഹ്(അ) കുറിച്ച് പറയുന്നത് അല്ലാഹു പറയുന്നത് നോക്കൂ. ‘നാം നൂഹിന്റെ കൂടെ കപ്പലില്‍ കയറ്റിയവരുടെ സന്തതികളല്ലോ…
മധുര ദാമ്പത്യത്തിന്റെ രസതന്ത്രം
രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്. കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്‍ഥ ദാമ്പത്യത്തില്‍. എന്ത് കൊണ്ടാണ് മിക്ക ദാമ്പത്യങ്ങളും പരാജയപ്പെടുന്നത് ലളിതമായ മറുപടികള്‍ മാത്രമേയുള്ളൂ. ചിലര്‍ ഇണയുമൊത്തുള്ള ജീവിതം മടുത്ത് ബന്ധം തന്നെ ഒഴിയുമ്പോള്‍ മറ്റു ചിലര്‍ വരണ്ട മരുഭൂമിയില്‍ ഇടക്കെപ്പോഴോ പെയ്‌തേക്കാവുന്ന മഴ…