“ഹൃദയം കൊണ്ടെഴുതുന്ന കവിതപ്രണയാമൃതം അതിന്‍ ഭാഷഅർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം” ദാമ്പത്യം പലപ്പോഴും ഏറ്റവും മനോഹരമായിത്തീരുന്നത് ശ്രീകുമാരൻ തമ്പി സാർ എഴുതിയത് പോലെ അത്രമേൽ പ്രണയാർദ്രമായ് പങ്കാളികൾ ദാമ്പത്യം തങ്ങളുടെ ഹൃദയം കൊണ്ടെഴുതുമ്പോഴാണ്. ദാമ്പത്യം! അതു പലപ്പോഴും പടുത്തുയർത്തേണ്ടത് പരസ്പരമുള്ള വിശ്വാസത്തിൻ പുറത്താണ്. നുണകളുടെ ചീട്ടുകൊട്ടാരങ്ങളിൽ അടക്കി വെച്ച ബന്ധങ്ങൾ തകർന്നടിയാൻ അധിക സമയമൊന്നും വേണ്ടി വരില്ല. തൻ്റെ പങ്കാളിയോട് തമാശയായിട്ടെങ്കിലും കുഞ്ഞുകുഞ്ഞു നുണകൾ പറയുമ്പോൾ തകർന്നടിയുന്നത് പരസ്പരമുള്ള വിശ്വാസമാണ്. തൻ്റെ…
Category: touch of love
പുരുഷ ഹൃദയം കീഴടക്കാന്‍
ഇണയെ എങ്ങനെ താനല്ലാത്ത മറ്റാരിലേക്കും തിരിയാത്ത ഒരാളാക്കി മാറ്റാം? പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു ചോദ്യമാണിത്, പ്രത്യേകിച്ചും സ്ത്രീകള്‍. ജോലി സ്ഥലത്തോ അല്ലെങ്കില്‍ സോഷ്യല്‍ വെബ്‌സൈറ്റുകള്‍ വഴിയോ പുരുഷന്‍ ഒരു സ്ത്രീയുമായി ഇടപഴകുന്നത് കാണുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഭാര്യക്ക് ആശങ്കയും ഭയവുമുണ്ടാകുന്നു. തന്റെ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീ തട്ടിയെടുക്കുമോ എന്ന ഭയമായിരിക്കും അവളെ അപ്പോള്‍ ഭരിക്കുക. മറ്റൊരു സ്ത്രീയുമായി ബന്ധമില്ലാതിരിക്കാന്‍ എങ്ങനെ അദ്ദേഹത്തിനെ ഹൃദയത്തെ കീഴ്‌പ്പെടുത്തി തന്റെ സ്വന്തമാക്കാമെന്ന ചിന്തയാണ് ഊണിലും ഉറക്കിലും അവളില്‍. സ്ത്രീകളില്‍ മാത്രം…
സ്ത്രീ ഹൃദയം കീഴടക്കാന്‍
പുരുഷ ഹൃദയം കീഴടക്കാന്‍ എന്ന കഴിഞ്ഞ ലേഖനത്തെ തുടര്‍ന്ന് നിരവധി കത്തുകള്‍ എന്നെ തേടിയെത്തി. സ്ത്രീ ഹൃദയം കീഴടക്കാനുള്ള വഴികള്‍ തേടികൊണ്ടുള്ള ലേഖനം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു അവയെല്ലാം. സംന്തുലിതത്വം പാലിക്കുന്നതിനായി അതുകൂടെ എഴുതുകയാണ്. കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയപ്പോഴുണ്ടായ ഫലത്തെ കുറിച്ചും പല സ്ത്രീകളും കത്തുകളില്‍ വിവരിച്ചത് എനിക്ക് ഇതെഴുതുന്നതിന് കൂടുതല്‍ പ്രോത്സാഹനമായിട്ടുണ്ട്. ഈ ലേഖനം വായിച്ച് പുരുഷന്‍മാരും തങ്ങളുടെ ഇണകളുടെ ഹൃദയം കീഴടക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് സഹായകമാകുന്ന ചിന്തകളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്….
പ്രണയത്തിന്റെ ഉറവിടം
ഉള്ളിലുള്ള പ്രണയം പങ്കുവെക്കാനും പ്രകടിപ്പിക്കാനുമുള്ള അവസരമായി ഫെബ്രുവരി മാസത്തില്‍ വരുന്ന വാലന്റൈന്‍ ദിനത്തെ കാത്തിരിക്കുന്ന എത്രയോ ഭാര്യാ ഭര്‍ത്താക്കന്‍മാരും പ്രണയിനികളും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. എന്നാല്‍ ഈ ആഘോഷാരവങ്ങളുടെയും പ്രകടനങ്ങളുടെയും നടുവിലും പരസ്പര സ്‌നേഹത്തിന്റെ മാധുര്യം നുകരാനാവാതെ വിരസതയുടെയും വിഷാദത്തിന്റെയും ലോകത്ത് ഏകാകിയായി അലയുകയാണ് പലരും. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? എന്താണ് നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നത്? യഥാര്‍ത്ഥ സ്‌നേഹത്തെ തിരിച്ചറിയുന്നിടത്താണ് നമുക്ക് പിഴവ് സംഭവിക്കുന്നതെന്നെനിക്ക് തോന്നുന്നു. അതിന്റെ യഥാര്‍ത്ഥ ഉറവിടത്തേയും നിലനില്‍പിനേയും സംബന്ധിച്ച് പലപ്പോഴും നാം അജ്ഞരാണ്. യഥാര്‍ത്ഥത്തില്‍…