ഞാനിന്ന് അവനവൻ്റെ ശരീരം ശ്രദ്ധിക്കുന്നതിനെക്കുറിച്ചും നമ്മുടെ മാനസീകാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നതിനെക്കുറിച്ചും എഴുതിയപ്പോൾ ഒത്തിരി പേർ വാട്ട്സ് ആപ്പിലൂടെയും മെസഞ്ചറിലൂടെയും ഒരു പാട് സന്ദേശങ്ങൾ അയച്ചു. അതിൽ നിന്നും മനസ്സിനെ ആഴത്തിൽ സ്പർശിച്ച ഒരു അനുഭവം എൻ്റെ വായനക്കാർക്കു മുന്നിൽ പങ്കുവെയ്ക്കണമെന്ന് തോന്നി. സങ്കടങ്ങളാൽ നെഞ്ചു പൊടിയുന്ന ചില പെണ്ണുങ്ങളുടെ മനസ് ഞാനിവിടെ തുറന്നു വെയ്ക്കാം. അവളുടെ കൂട്ടുകാരിക്ക് ഇടയ്ക്കിടെ വരാറുള്ള വയറുവേദനയെക്കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു തുടക്കം. കലപില സംസാരിക്കുന്ന, കുടുംബത്തെ ജീവനു തുല്യം സ്നേഹിക്കുന്ന, രാവും പകലും…
Category: women
ഇസ്‌ലാമിക ശരീഅത്തും സ്ത്രീകളും
ഇസ്‌ലാമിക പരിഷ്‌കരണരംഗത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ പ്രശ്‌നങ്ങള്‍. അതിന്റെ കാരണം, സ്ത്രീയും പുരുഷനും തമ്മിലെ പക്ഷപാതപരവും അടിസ്ഥാനവുമില്ലാത്ത വേര്‍തിരിവാണ്. നൂറ്റാണ്ടുകളായി ഇസ്‌ലാമിക സാംസ്‌കാരികതയില്‍ ആഴത്തിലും പാരമ്പര്യമായും വേരോടിയ ചില അഭിപ്രായങ്ങളാണ്. താഴെ പറയുന്ന വേര്‍തിരിവുകളാണ് പ്രധാനമായും ഉണ്ടായിട്ടുള്ളത്.1 ഇസ്‌ലാമും മുസ്‌ലിംകളും2 ഇസ്‌ലാമും ശരീഅത്തും, ഇസ്‌ലാമിക മദ്ഹബും3 നിര്‍വചനവും അതിന്റെ വ്യാഖ്യാനവും ഇസ്‌ലാമും മുസ്‌ലിംകളുംആദ്യമായി, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേര്‍തിരിച്ചുകാണണം. ഇതിനെ നിഷേധ അര്‍ഥത്തിലല്ല കാണേണ്ടത്. സാധിക്കുന്ന അത്ര വേര്‍തിരിച്ചു കാണണം. മുസ്‌ലിംകള്‍ എന്തുചെയ്യുന്നു എന്ത് ചെയ്യാതിരിക്കുന്നു…
മദേഴ്‌ഡേ ചരിത്രവും വര്‍ത്തമാനവും
എത് കാലഘട്ടത്തിലും നാഗരികതകള്‍ വളര്‍ന്നു പന്തലിച്ചതും സംസ്‌കാരങ്ങള്‍ രൂപപ്പെട്ടതും കുടുംബമെന്ന സ്ഥാപനത്തിലൂടെയാണ്. വ്യക്തിയെ രാജ്യവുമായും സമൂഹവുമായും അടുപ്പിക്കുന്നതില്‍ വ്യക്തമായ പങ്ക് വഹിക്കുന്നതും കുടുംബം തന്നെയാണ്. സാംസ്‌കാരിക പ്രതിസന്ധികളുടെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കുടുംബമെന്ന് സാമൂഹിക സ്ഥാപനത്തിനാണ് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. കുടുംബമെന്ന സ്ഥാപനം നിലനില്‍ക്കുന്നതും വളര്‍ന്നു പന്തലിക്കുന്നതും സ്ത്രീയിലെ മാതൃത്വമെന്ന പദവിയിലൂടെയാണ്. ലോകത്താകമാനം വ്യാപിച്ചുകിടക്കുന്നത് ഓരോ മാതാവിന്റെയും മക്കളാണ്. മാതൃത്വത്തിന്റെ മഹത്വം ഉല്‍ഘോഷിക്കാത്ത മത ദര്‍ശനങ്ങളോ പ്രത്യശാസ്ത്രങ്ങളോ സംസ്‌കാരമോ ലോകത്തൊരിടത്തും കഴിഞ്ഞ്‌പോയിട്ടില്ല. ആഘോഷിക്കാന്‍ ഒരിപാട് ദിനങ്ങള്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത…
തൊഴിലെടുക്കുന്ന സ്ത്രീക്ക് എങ്ങനെ നല്ല വീട്ടമ്മയാവാം..
തൊഴിലെടുക്കാനായി വീടിനു പുറത്തുപോകുന്ന സ്ത്രീ തന്റെ വീട്ടുജോലിയിലും പുറത്തെ ജോലിയിലും എങ്ങനെ മികവ് പുലര്‍ത്തും എന്നതിനെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരാവുന്നതാണ്. ജോലിക്ക് പോകുന്ന ഉമ്മയും ഭാര്യയും തങ്ങളുടെ വീടുകളില്‍ വല്ല പ്രതിബന്ധങ്ങളും നേരിടുന്നുണ്ടോ? തൊഴിലിനായി പുറത്ത് പോകുന്ന സ്ത്രീ വീട്ടുഭരണത്തില്‍ അഭിമുഖീകരിക്കുന്ന പോരായ്മകള്‍ എന്തെല്ലാം? ഇവ രണ്ടും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എങ്ങനെ വിജയിക്കാം? തുടങ്ങിയ ചോദ്യങ്ങള്‍ ഇവയില്‍ പ്രധാനമാണ്. അതെ, തൊഴിലിടത്തും വീടുഭരണത്തിലും വിജയം വരിക്കുന്നതില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉമ്മമാരും സഹോദരിമാരും അഭിമുഖീകരിക്കുന്നുണ്ട്. ചില…
സ്ത്രീ ; ഉത്തമമായ ഐഹിക വിഭവം
ഒരിക്കല്‍ എന്റെ വിമാന യാത്രയില്‍ അടുത്തിരുന്ന വ്യക്തി എന്നോട് പറഞ്ഞു : ‘ഞാന്‍ വളരെ ദുഃഖിതനാണ്. കാരണം, അല്ലാഹു എനിക്ക് പെണ്‍മക്കളെ മാത്രമേ തന്നിട്ടുള്ളൂ, ഒരാണ്‍ കുട്ടിയെ ലഭിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.’ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു : ‘നിങ്ങള്‍ സ്വര്‍ഗാവകാശിയായിരിക്കുന്നു. നിങ്ങള്‍ നബി(സ)യുടെ കൂടെ ഉയര്‍ത്തെഴുനേല്‍പിക്കപ്പെടുന്നതാണ്. നിങ്ങള്‍ നരകത്തില്‍ നിന്നും മോചിതനായിരിക്കുന്നു. താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.’ അദ്ദേഹത്തിന്റെ ദുഃഖത്തോടുള്ള എന്റെ പ്രതികരണം അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. അദ്ദേഹം എന്നെ നോക്കി ചോദിച്ചു : ‘അല്ലാഹു എനിക്ക്…