ഒരിക്കല്‍ എന്റെ വിമാന യാത്രയില്‍ അടുത്തിരുന്ന വ്യക്തി എന്നോട് പറഞ്ഞു : ‘ഞാന്‍ വളരെ ദുഃഖിതനാണ്. കാരണം, അല്ലാഹു എനിക്ക് പെണ്‍മക്കളെ മാത്രമേ തന്നിട്ടുള്ളൂ, ഒരാണ്‍ കുട്ടിയെ ലഭിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.’ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു : ‘നിങ്ങള്‍ സ്വര്‍ഗാവകാശിയായിരിക്കുന്നു. നിങ്ങള്‍ നബി(സ)യുടെ കൂടെ ഉയര്‍ത്തെഴുനേല്‍പിക്കപ്പെടുന്നതാണ്. നിങ്ങള്‍ നരകത്തില്‍ നിന്നും മോചിതനായിരിക്കുന്നു. താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.’ അദ്ദേഹത്തിന്റെ ദുഃഖത്തോടുള്ള എന്റെ പ്രതികരണം അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. അദ്ദേഹം എന്നെ നോക്കി ചോദിച്ചു : ‘അല്ലാഹു എനിക്ക്…
നിങ്ങള്‍ അവളെ സ്‌നേഹിക്കുന്നുണ്ടോ?
ചരിത്രത്തില്‍ പ്രണയത്തെ കുറിച്ച ആദ്യ കഥയാണിത്. അതില്‍ പറയുന്നതിങ്ങനെയാണ്. മലക്കുകള്‍ ആദമിനോട് ചോദിച്ചു : നീ അവളെ ഇഷ്ടപ്പെടുന്നുണ്ടോ? അദ്ദേഹം പറഞ്ഞു : അതെ. പിന്നീട് അവര്‍ ഹവ്വയോട് അതേ ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു : ഇല്ല എന്ന്. എന്നാല്‍ അവരുടെ ഉള്ളില്‍ ആദമിന്റെ ഉള്ളിലുണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടി സ്‌നേഹമുണ്ടായിരുന്നു. അവരെ ഭൂമിയിലേക്ക് ഇറക്കിയതിന് ശേഷമുള്ള കാര്യത്തെ കുറിച്ച് ഐതിഹ്യങ്ങള്‍ പറയുന്നത് രസകരമാണ്. ഭൂമിയിലെത്തിയത് മുതല്‍ ആദം പകല്‍ മുഴുവന്‍ ഹവ്വയെ തേടി നടക്കുകയാണ്. രാത്രി…
കുടുംബബന്ധം ഊഷ്മളമാക്കാനുള്ള മാര്‍ഗങ്ങള്‍
ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു : എങ്ങനെയാണ് ഞാന്‍ കുടുംബ ബന്ധം കാത്തുസൂക്ഷിക്കേണ്ടത്? റമദാനിലും രണ്ട് പെരുന്നാള്‍ ദിനങ്ങളിലും കുടുംബാംഗങ്ങള്‍ക്ക് ആശംസ അറിയിച്ചാല്‍ മാത്രം മതിയോ?ഞാന്‍ പറഞ്ഞു : ആശംസ അറിയിക്കല്‍ കുടുംബ ബന്ധം ചേര്‍ക്കലിന്റെ ഭാഗം തന്നെയാണെങ്കിലും അത് മാത്രം പോരാ. കുടുംബം ബന്ധം നിലനിര്‍ത്താന്‍ വേറെയും നിരവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും. കുടുംബാംഗങ്ങളെയും കുടുംബ വീടുകളും ഇടക്കിടക്ക് സന്ദര്‍ശിക്കുക. പരസ്പരം സന്ദര്‍ശനം നടത്തുന്ന മുസ്‌ലിംകളെ അല്ലാഹു സ്‌നേഹിക്കുമെന്നതില്‍ സംശയമില്ല. ബന്ധുക്കളെ സഹായിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍…
നിങ്ങള്‍ ഇണയോട് നന്ദി പറയാറുണ്ടോ?
മനുഷ്യസമൂഹത്തിലെ ഇടപഴകലുകളില്‍ പരിചിതമായ സവിശേഷതയാണ് നന്ദി പ്രകാശിപ്പിക്കല്‍. നിങ്ങള്‍ക്കൊരാള്‍ നന്മ ചെയ്താല്‍ അയാള്‍ നന്ദിക്കര്‍ഹനാണ്. സല്‍കര്‍മങ്ങളും നല്ല പ്രവര്‍ത്തികളും ചെയ്യുന്നവര്‍ പ്രശംസിക്കപ്പെടേണ്ടതുണ്ട്. ചൊവ്വായ മനസിനെയും ശുദ്ധമായ മനുഷ്യപ്രകൃതിയുടെയും ഭാഗമാണത.് നന്ദി കാണിക്കുന്ന അടിമകളെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. ‘നിങ്ങള്‍ നന്ദികാണിക്കുന്നുവെങ്കില്‍, അതാണവന്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്നത്.’ (അസ്സുമര്‍ : 7) പ്രവാചക ശ്രേഷ്ഠരുടെ ഉന്നത ഗുണമായി അല്ലാഹു എടുത്ത് പറഞ്ഞത് നന്ദികാണിക്കുക എന്നതാണ്. പ്രവാചകന്‍ നൂഹ്(അ) കുറിച്ച് പറയുന്നത് അല്ലാഹു പറയുന്നത് നോക്കൂ. ‘നാം നൂഹിന്റെ കൂടെ കപ്പലില്‍ കയറ്റിയവരുടെ സന്തതികളല്ലോ…
മധുര ദാമ്പത്യത്തിന്റെ രസതന്ത്രം
രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്. കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്‍ഥ ദാമ്പത്യത്തില്‍. എന്ത് കൊണ്ടാണ് മിക്ക ദാമ്പത്യങ്ങളും പരാജയപ്പെടുന്നത് ലളിതമായ മറുപടികള്‍ മാത്രമേയുള്ളൂ. ചിലര്‍ ഇണയുമൊത്തുള്ള ജീവിതം മടുത്ത് ബന്ധം തന്നെ ഒഴിയുമ്പോള്‍ മറ്റു ചിലര്‍ വരണ്ട മരുഭൂമിയില്‍ ഇടക്കെപ്പോഴോ പെയ്‌തേക്കാവുന്ന മഴ…